MTTC Diaries

 The first time you do something is always special...💖

എഴുതാൻ വല്യ ഇഷ്ടമായിരുന്നു. എന്നാൽ അതെപ്പോഴോ അന്യമായി തുടങ്ങിയിരുന്നു. ഇന്ന് കോളേജിൽ ആദ്യമായി ബ്ലോഗ് തയ്യാറാക്കണമെന്ന് പറഞ്ഞപ്പോൾ സന്തോഷമാണുണ്ടായത്. ഓ... അത് ഞാൻ പറഞ്ഞില്ലെലോ. ഇന്നു തിയോഫിലസിലെ എന്റെ ആദ്യ ദിനമായിരുന്നു. രണ്ട് വർഷത്തെ എന്റെ കലാലയ ജീവിതം ഇവിടെ തുടങ്ങുന്നു.  

വരാതിരിക്കാനായി പല സാധ്യതകൾ മുന്നിൽ നിരത്തുമ്പോളും വരാൻ എന്നെ പ്രേരിപ്പിച്ചത് എന്റെ സ്വപ്നമാണ്. ഒരു അധ്യാപിക  ആവുക എന്ന എന്റെ എക്കാലത്തെയും സ്വപ്നം... അതിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്... നല്ല നാളകൾ പ്രതീക്ഷിച്ചുകൊണ്ട് ഇവിടെ തുടങ്ങുന്നു.

First day @ MTTC Nalanchira





Comments

Popular posts from this blog

അധ്യാപനകളരിയിലേക്ക്.....

Building your potentials...